അജ്‌വ രിസാലത്തുന്നബി ക്യാമ്പയിൻ ഡിസംബർ 15 ന് ഉപ്പളയിൽ

കാസറഗോഡ്(www.kumblavartha.com 29.11.2017): ആത്മ സംസ്കരണം ജീവ കാരുണ്യം മനുഷ്യാവകാശം എന്നി ഉദ്ദേശത്തോടെ കേരളത്തിൽ അബ്ദുൾ നാസിർ മഹ്ദനിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന അൽ അൻവാർ ജസ്റ്റിസ്‌ ആൻഡ്‌ വെൽഫെയർ അസോസിയേഷൻ അജ്‌വ പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ നടത്തി വരുന്ന രിസാലത്തുന്നബി ക്യാമ്പയിൻ കാസറഗോഡ് ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഡിസംബർ 15ന്  വൈകിട്ട് 6. 30ന്ന്‌ ഉപ്പള ടൗണിൽ നടക്കും. പരിപാടി അജ്‌വയുടെ രക്ഷാധികാരി അസ്സയ്യിദ് ഷമീം തങ്ങൾ കുമ്പോൾ ഉൽഘാടനം ചെയ്യും അസ്സയ്യിദ് മുഹമ്മദ്‌ സകാഫ് തങ്ങൾ ആതൂർ പ്രാർത്ഥനയ്ക്ക്  നേത്യത്വം നൽകും.
രിസാലത്തുന്നബി സ്വല്ലല്ലാഹു അലൈഹി വസല്ലം എന്ന വിഷയം മുഖ്യ പ്രഭാഷകൻ അജ്‌വ കാസറഗോഡ് ജില്ലാ പ്രസിഡന്റ്‌ ജുനൈദ് അംജദി പ്രതിപാതിക്കും അജ്‌വ സംസ്ഥാന കോ ഓർഡിനേറ്റർ എസ് എം ബഷീർ അഹമ്മദ്‌ വിഷയാവതരണം നടത്തും അജ്‌വ ജില്ലാ രക്ഷാധികാരികൾ പി എം സുബൈർ പടുപ്പ് ഷമീം അമാനി കൊള്ളട ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദ്‌ അഷ്‌റഫ്‌ മുസ്ലിയാർ കളത്തൂർ ശബ്ദ്ധീൻ ബദ്രി ജില്ലാ ട്രഷറർ ശരീഫ് കൂളൂർ ഉപാധ്യക്ഷൻ മുസ്തഫ ബദിയഡ്ക ആശംസ പ്രഭാഷണം നടത്തും സുന്നി ദാവാതെ ഇസ്ലാമി സെക്രട്ടറി ഹസ്‌റത് മുഷ്‌താഖ്‌ ഹാഫിള് പിഡിപി ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര മുസ്ലിംയൂത് ലീഗ് മണ്ഡലം പ്രസിഡന്റ്‌ അസ്സയ്യിദ് യു കെ സൈഫുള്ള തങ്ങൾ മുഖ്യ അതിഥികളായിരിക്കും . അജ്‌വ കാസറഗോഡ് ജില്ലാ വൈസ് പ്രസിഡന്റ്‌ സംശുദ്ധീൻ മദനിയുടെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ മത സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിക്കും എന്ന് അജ്‌വ കാസറഗോഡ് ജില്ലാ സെക്രട്ടറി സാദിക്ക് മുളിയടക്കം പ്രസ്താവനയിൽ അറിയിച്ചു.
keywords: kumbla, kasaragod, news, uppala,