അൽ - ഖിദ്മ മീലാദ് ഗെസ്റ്റോ പ്രഖ്യാപനം നാളെ

മഞ്ചേശ്വരം(www.kumblavartha.com 19.11.2017):മള്ഹർ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഇസ്ലാമിക് ദഅവ പൂർവ വിദ്യാർഥി സംഘടനയായ ഖദമുൽ മള്ഹർ ഓൾഡീസ് ഫോറം നബിദിനാഘോഷ ഭാഗമായി സംഘടിപ്പിക്കുന്ന അൽ - ഖിദ്മ മീലാദ് ഗെസ്റ്റോ പ്രഖ്യാപനം നാളെ മള്ഹർ ക്യാമ്പസിൽ നടക്കും.ഉച്ചക്ക് 1 മണിക്ക് നടക്കുന്ന പരിപാടിയിൽ മള്ഹർ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഇസ്ലാമിക് ദഅവ പ്രിൻസിപ്പാൾ അനസ്‌ സിദ്ദീഖിയുടെ അദ്ധ്യക്ഷതയിൽ മള്ഹർ സെക്രട്ടറി സയ്യിദ് അഹ്മദ് ജലാലുദ്ദീൻ സഅദി അൽ ബുഖാരി കൊന്നാര പ്രഖ്യാപനം നടത്തും. അഡ്മിനിസ്റ്റേറ്റർ ഹസൻ സഅദി അൽ അഫ്ളലി പരിപാടി ഉദ്ഘാടനം ചെയ്യും. സയ്യിദ് മുസ്ത്വഫ സിദ്ധീഖി അൽബുഖാരി മമ്പുറം ഉമർ മദനി അബൂബക്കർ സിദ്ധീഖ് സഅദി
സുബൈർ സഖാഫി കുഞ്ഞാലി സഖാഫി ഉവൈസ് സിദ്ധീഖി മുസദ്ധിഖ് സിദ്ധീഖി ജാബിർ സഖാഫി സിദ്ധീഖ് സഖാഫി തുടങ്ങിയവർ സംബന്ധിക്കും.
keywords: al, kidhma, milad, news, manjeshwar, kumblavartha-com