അംഗഡിമുഗർ സ്കൂൾ വിദ്യാർഥികള്‍ പച്ചക്കറി വിളവെടുത്തു

അംഗഡിമുഗര്‍(www.kumblavartha.com 25.11.2017): അംഗഡിമുഗർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികള്‍ സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്നും പച്ചക്കറി വിളവെടുത്തു. ഈ വര്‍ഷം രണ്ടാംതവണയാണ് വിദ്യാർഥികൾ ച്ചക്കറി വിളവെടുക്കുന്നത്. പ്രധാനാധ്യാപകൻ ഡി. അശോക, അധ്യാപകരായ അബ്ദുല്ലക്കുഞ്ഞി, സാവിത്രി, കെ. മോഹന്‍, സലാഹുദ്ദീന്‍, മിനി, സഈദ് എന്നിവർ നേതൃത്വം നല്‍കി. പച്ചക്കറി കൃഷി നടത്തുന്നതിന് കുട്ടികൾ വലിയ തോതിലുള്ള താത്പര്യം പ്രകടിപ്പിക്കുന്നതായി അധ്യാപകർ പറഞ്ഞു.
keywords: angadimugar, school, news, kumblavartha-com