ആരിക്കാടി ക്ലസ്റ്റർ സംഘടിപ്പിക്കുന്ന ഇബാദ് തസ്കിയത് ക്യാമ്പ് ശനിയാഴ്ച

കാസറഗോഡ്(www.kumblavartha.com 17.11.2017): ദീനി പ്രബോധനത്തിനും ഇസ്ലാമിക ചുറ്റുപാടും വളർന്നുവരുന്ന യുവതലമുറക്ക് വഴി കാട്ടിക്കൊടുക്കുക എന്ന ഉദ്ദേത്തോടെ 
ആരിക്കാടി ക്ലസ്റ്റർ ഇബാദ് തസ്കിയത് ക്യാമ്പ് ശനി (18/11/2017) മഗിരിബ് നിസ്കാരാനന്തരം വിവിധ സെക്ഷനുകളോടെ ബംബ്രാണ ജുമാ മസ്ജിദിൽ ആരംഭിക്കുമെന്ന് ആരിക്കാടി ക്ലസ്റ്റർ ഭാരവാഹികൾ അറിയിച്ചു. ഇബാദ് ക്യാമ്പിൽ പ്രവാചക പ്രബോധനം എന്ന വിഷയത്തിൽ ബഹു:അൻവർ അലി ഹുദവിയും ആത്മ സംസ്കരണം എന്ന വിഷയത്തിൽ ജാഫർ ബാഖവിയും, അല്ലാഹു എന്ന വിഷയത്തിൽ സ്ഥലം ഖത്തീബ് ജുനൈദ് ഫൈസിയും ക്ലാസിന് നേത്രത്വം നൽകും. 
എസ്കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് താജുദീൻ ദാരിമി പടന്ന, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, എസ്കെഎസ്എസ്എഫ് മേഖല ജനറല്‍സെക്രട്ടറി എന്‍.കെ അബ്ദുല്ല മൗലവി പേരാല്‍,സുബൈർ നിസാമി കളത്തൂര്‍,സൈബര്‍വിങ് ജില്ല ചെയര്‍മാന്‍ പി.എച്ച് അസ്ഹരി ആദൂര്‍,ഇബാദ് ജില്ല ചെയർമാൻ അബ്ദുല്ല റഹ്മാനി പെരിങ്കടി,കൺവീനർ റഹീസ് എന്നിവർ പങ്കെടുക്കും.
keywords : arikady, news, kumblavartha-com