എസ്.കെ.എസ്.എസ്.എഫ് രക്ത നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

ബദിയടുക്ക(www.kumblavartha.com 12.11.2017): എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖല " കാലം കൊതിക്കുന്നു നാഥൻ വിളിക്കുന്നു." എന്ന പ്രമേയത്തിൽ നടപ്പിലാക്കുന്ന വിഷൻ 18 നൂറ് ഇന കർമ്മ പദ്ധതിയുടെ ഭാഗമായി കാസറക്കോട് കെ. ഡി. സി. ലാബുമായി സഹകരിച്ച് നാരമ്പാടിയിൽ രക്ത നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. കാസറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചായിന്റടി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ആദം ദാരിമി നാരമ്പാടി അദ്ധ്യക്ഷനായി.
ജനറൽ സിക്രട്ടറി ഖലീൽ ദാരിമി ബെളിഞ്ചം സ്വാഗതം പറഞ്ഞു. സുബൈർ ദാരിമി പൈക്ക റസാഖ് ദാരിമി മീലാദ് നഗർ, റഷീദ് ബെളിഞ്ചം, ലാബ് എം.ഡി. അബൂ യാസർ, റസാഖ് അർഷദി കുമ്പഡാജ, ഇബ്റാഹീം ഹനീഫി മാവിനക്കട്ട, ജാഫർ മൗലവി മീലാദ് നഗർ, ലത്തീഫ് ഹാജി മാർപ്പിനടുക്ക, അസീസ് പാട്ലടുക്ക, സുബൈർ ഹുദവി ഗുണാജ, ഖലീൽ ആലങ്കോൽ, സിദ്ദിഖ് കുമ്പഡാജ, ഉമർ പാറത്തോട്ട് തുടങ്ങിയവർ സംബന്ധിച്ചു.
keywords: badiyadukka, blood, donation, camp, news, kumblavartha-com