കിദൂരിൽ പക്ഷിപഠന നിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു

കളത്തൂർ(www.kumblavartha.com 15.11.2017): കിദൂരിൽ പക്ഷിപഠന നിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ല സാമൂഹിക വനം വകുപ്പും കാസറഗോഡ് ബേർഡ്സ് ക്ലബ്ബും സംയുക്തമായാണ് ഈ മാസം 11, 12 തീയതികളിലായി 'ദ കിദുർ ബേർഡ്സ് ഫെസ്റ്റ്' എന്ന പേരിൽ ക്യാമ്പ് സംഘടിപ്പിച്ചത്. മൂന്നു മണി മുതൽ രണ്ടു മണി വരെ നടന്ന ഫെസ്റ്റിൽ നിരവധി പഠിതാക്കളും നിരീക്ഷകരും പങ്കെടുത്തു. കിദൂർ മേഖലയിൽ വിവിധങ്ങളായ 148 ൽ പരം ഇനങ്ങൾ പക്ഷികൾ ഉള്ളതായി നിരീക്ഷകർ കണ്ടെത്തി. ഫെസ്റ്റിന്റെ ഭാഗമായി പക്ഷികളുടെ പ്രദർശനവും നടന്നു.
കിദൂർ രാജീവ് ഭവനിൽ നടന്ന പരിപാടി കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എൽ പുണ്ടരികാക്ഷ ഉദ്ഘാടനം ചെയ്തു. മുൻ വൈസ് പ്രസിഡന്റ് മഞ്ചുനാഥ ആൾവ അധ്യക്ഷത വഹിച്ചു. ശശിധരൻ മനേക്കാരൻ മുഖ്യാതിഥിയായിരുന്നു. പ്രശാന്ത് കൃഷ്ണ എം സി പൊസാടി ഗുംപെ ക്ലാസുകൾ എടുത്തു. എസ് കെ പി ഫ്രണ്ട്സ് ക്ലബ് പ്രസിഡന്റ് സന്ദേശ്, ഹോളി ഫാമിലി എ യു പി സ്കൂൾ ഹെഡ്മിസ്ട്രസ് ഹിൽഡക്രാസ്ത, ബേള സെൻറ് ബാർതലോമാസ് യു പി സ്കൂൾ ഹെഡ് മിസ്ട്രസ് നിവേദിത എന്നിവർ പ്രസംഗിച്ചു. 
കുമ്പള ഹോളി ഫാമിലി എ യു പി യിലെ യങ് ബേർഡ്സ് ടീം പ്രാർത്ഥന ഗീതം ആലപിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥൻ സുനിൽ കുമാർ, ഉമേശ് മാസ്റ്റർ, രവിശങ്കർ മാസ്റ്റർ, രാജു മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി. 
രാജു കിദൂർ സ്വാഗതവും സാമൂഹിക വനംവകുപ്പ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ സുനിൽ കുമാർ നന്ദിയും പറഞ്ഞു.keywords: bird, fest, news, kidoor, kasargod, kumblavartha-com