കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിക്കും

ബംബ്രാണ (www.kumblavartha.com 24.11.2017):  ഡി.വൈ.എഫ്.ഐ കുമ്പള ബ്ലോക്ക്‌ കമ്മിറ്റിയുടെ നേത്രത്വത്തിൽ കൂത്തുപറമ്പ് രക്ത സാക്ഷി ദിനം നവംബർ 25ന് ബംബ്രാണ ജംക്ഷനിൽ വെച്ച്നടക്കും വൈക്കുന്നേരം 3 മണിക്ക്‌ ആരിക്കാടി കാക്ക ഗേറ്റ്‌ കേന്ദ്രീകരിച്ച്‌ പ്രകടനവും തുടർന്ന് ബംബ്രാണയിൽ അനുസ്മരണ പൊതുയോഗവും നടക്കും. പരിപാടി ഡി.വൈ.എഫ്.ഐ ഗുജ്‌റാത്ത്‌ സംസ്ഥാന കമ്മിറ്റി അംഗം ശഹീദ്‌ റുമി ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ സി എ സുബൈർ. സിപി എം ഏരിയാ സെക്രട്ടറി പി രഘുദേവൻ മാസ്റ്റർ എന്നിവർ പങ്കെടുക്കും പരിപാടിയിൽ മുഴുവൻ ജനാധിപത്യ മതേതര വിശ്യാസികളും പങ്കെടുത്ത്‌ വിജയിപ്പിക്കണമെന്ന് ഡി വൈ എഫ്‌ ഐ കുംബള ബ്ലോക്ക്‌ സെക്രട്ടറിയേറ്റ്‌ യോഗം ആവഷ്യപ്പെട്ടു.
keywords: dyfi, bombrana, news, kumbla, kumblavartha-com