കൂത്തുപറമ്പ് രക്തസാക്ഷി അനുസ്‌മരണം നടത്തി

ബംബ്രാണ (www.kumblavartha.com 26.11.2017): ഡി.വൈ.എഫ്‌.ഐ കുമ്പള ബ്ലോക്ക്‌ കമ്മിറ്റിയുടെ നേത്രത്വത്തിൽ നവംബർ 25ൻ കൂത്തുപറമ്പ് അനുസ്‌മരണം ബംബ്രാണയിൽ വെച്ച്‌ നടന്നു. ആരിക്കാടി കാക്ക ഗേറ്റ്‌ കേന്ദ്രീകരിച്ച്‌ നൂറു കണക്കിൻ യുവജനങ്ങൾ പങ്കെടുത്ത റാലിക്ക്‌ ശേഷം ബംബ്രാണയിൽ വെച്ച്‌ നടന്ന പൊതുയോഗം ഡി.വൈ.എഫ്‌.ഐ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ സി.എ സുബൈർ ഉദ്ഘാടനം ചെയ്‌തു ഡി.വൈ.എഫ്‌.ഐ കുമ്പള ബ്ലോക്ക്‌ പ്രസിഡന്റ്‌ സജിതാറൈ അദ്യക്ഷത വഹിച്ചു.കെകെ അബ്‌ദുള്ളകുഞ്ഞി, വിട്ടൽറായ്‌, സുബ്രമണ്യൻ, അജിത്ത്‌കുമാർ, രാമക്രഷണറായ്‌,എന്നിവർ സംസാരിച്ചു ഡി.വൈ.എഫ്‌.ഐ കുമ്പള ബ്ലോക്ക്‌ സെക്രട്ടറി നാസിറുദ്ദീൻ മലങ്കരെ സ്വാഗതവും പറഞ്ഞു.
keywords: koothparamb, bombrana, kumbala, kumbla, dyfi, news