ബി ആർ സി പ്രദേശിക പ്രതിഭാ കേന്ദ്രം ഉൽഘാടനം ചെയ്തു

മൊഗ്രാൽപുത്തൂർ(www.kumblavartha.com 09.11.2017): മൊഗ്രാൽപുത്തൂർ ഗ്രാമ പഞ്ചായത്തിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ വിദ്യഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് ആരംഭിക്കുന്ന പഠന വീടായ പ്രദേശിക പ്രതിഭാ കേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീൽ ഉൽഘാടനം ചെയ്തു.
മൊഗ്രാൽപുത്തൂർ കുന്നിൽ സി എച്ച് മുഹമ്മദ് കോയ സ്മാരക ഗ്രന്ഥാലയത്തിൽ നടന്ന ചടങ്ങിൽ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹമീദ് ബെള്ളൂർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അഡ്വ. സെമീറ ഫൈസൽ മുഖ്യാതിത്ഥിയായി. ബി.ആർ.സി.സി.ബി.സി. നസീമ ടീച്ചർ പദ്ധതി വിശദീകരിച്ചു.
വാർഡ് മെമ്പർ ആയിഷത്ത് ഫൗസിയ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് എസ്.പി.സലാഹുദ്ദീൻ, പി ടി എ പ്രസിഡണ്ട് മഹമൂദ് ബെള്ളൂർ, വൈ. പ്രസിഡണ്ട് സിദ്ധീഖ് ബേക്കൽ, സി എച്ച് വായനശാല പ്രസിഡണ്ട് മാഹിൻ കുന്നിൽ, കെ.ബി. അഷ്റഫ്, അംസു മേനത്ത്, ഫൈസൽ, ബി.ഐ.സിദ്ധീഖ്, തുടങ്ങിയവർ സംബന്ധിച്ചു.
മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ ഹെഡ്മാസ്റ്റർ കെ. അരവിന്ദ സ്വാഗതവും, എം എ നജീബ് നന്ദിയും പറഞ്ഞു.
keywords: brc, center, mogral, puthur, news, kumblavartha,com