മഞ്ചേശ്വരം മണ്ഡലം ചൈൽഡ് പ്രൊട്ടക്റ്റ് ടീം കമ്മിറ്റി രൂപീകരിച്ചു

കുമ്പള (www.kumblavartha.com 09.11.2017): ജില്ലാ ജോയിന്റ് സെക്രട്ടറി അബ്ദുള്ള കുമ്പളയുടെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ യോഗം ചൈൽഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന ട്രഷറർ ഉമ്മർ പാടലടുക്ക ഉദ്ഘാടനം ചെയ്തു സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് മയക്കുമരുന്ന് മാഫിയകൾ മഞ്ചേശ്വരം മണ്ഡലം പരിസരങ്ങളിൽ കൂടിവരുന്നു എന്നത് ശ്രദ്ധേയമാണ് ഇത്രയും മാഫിയകൾക്ക് എതിരെയുള്ള ബോധവൽക്കരണം കുട്ടികളുടെ ഇടയിൽ ശക്തമാക്കണം എന്ന് സൂചിപ്പിച്ചു ജില്ലാ സെക്രട്ടറി മൊയ്തീൻ മുള്ളേരിയ സ്വാഗതം പറഞ്ഞു മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ പ്രസിഡണ്ടായി മിഷൽ റഹ്മാൻ സെക്രട്ടറി ഫിറോസ് ബദ്രിയ നഗർ ട്രഷറർ എം എം കെ പ്രസാദ് വൈസ് പ്രസിഡന്റ് കെ പി പ്രകാശ് ജോയിൻ സെക്രട്ടറിമാർ കുഞ്ഞുമുഹമ്മദ് മൊഗരാൽ .റഫീക്ക് പാടല് എന്നിവരെ തെരഞ്ഞെടുത്തു... കുട്ടികളുടെ അവകാശങ്ങൾ നേടിക്കൊടുക്കുവാനും കുട്ടികളുടെ ഉന്നമനത്തിനും സംരക്ഷണത്തിനും വേണ്ടി ശക്തമായ പോരാട്ടം നയിക്കുമെന്ന് പ്രതിജ്ഞ ചെയ്തു
keywords: manjeshwaram, mandalam, child, protect, team, kumbla, kasragod,