നുസ്രത്ത് ചൗക്കി ശിശുദിനം ആഘോഷിച്ചു

ചൗക്കി(www.kumblavartha.com 14.11.2017): ഇന്ത്യൻ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 128-ആം ജന്മദിനത്തോടനുബന്ധിച്ചുള്ള ശിശുദിനം നുസ്രത്ത് ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബ് ചൗക്കിയുടെ നേതൃത്യത്തിൽ ചൗക്കി കടപ്പുറം അംഗനവാടിയിൽ കുട്ടികൾക്ക് മധുര വിതരണം നടത്തി. ക്ലബ് പ്രസിഡന്റ് മനോജ് കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കരീം ചൗക്കി സ്വാഗതം പറഞ്ഞു. സെക്രെട്ടറി നിസാഫ് കെ കെ പുറം, അംഗൻവാടി ടീച്ചർ സുനിത, സുക്കൂർ മുക്രി, ഇഖ്ബാൽ മദ്രസ്സവളപ്പ്, സലീം ലാഞ്ചി, സത്താർ കുണ്ടം തുടങ്ങിയവർ സംസാരിച്ചു.
keywords: nusrath, chowki, childrens, day, kumblavartha-com