കുമ്പള കൃഷി ഓഫീസിൽ മുന്തിയ ഇനം നാടൻ തെങ്ങിൻ തൈകൾ വിതരണത്തിന്

കുമ്പള(www.kumblavartha.com 15.11.2017):കുമ്പള കൃഷി ഓഫീസിൽ മുന്തിയ ഇനം നാടൻ തെങ്ങിൻ തൈകൾ വിതരണത്തിന് എത്തി. ഡബ്ല്യു സി ടി വിഭാഗത്തിൽ പെട്ട അത്യധികം ഗുണമേന്മയുള്ള തെങ്ങിൻ തൈകളാണ് പൊതു വിതരണത്തിനായി എത്തിയിട്ടുള്ളത്.
300 രൂപയോളം വിലമതിക്കുന്ന തെങ്ങിൻ തൈക്ക് തൈ ഒന്നിന് 75 രൂപ എന്ന നിരക്കിലായിരിക്കും വിതരണം നടത്തുക. ആവശ്യമുള്ള കർഷകർ ഓഫീസുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.
keywords: coconuts, trees, kumbla, panchayth, news, kumblavartha-com