എം. പി അബ്ദുൽ ഖാദർ ജില്ലാ ജൂനിയർ ഫുട്ബോൾ ടീം മാനേജർ

നീലേശ്വരം (www.kumblavartha.com 13.11.2017): മൊഗ്രാൽ ഫുട്ബോളിന്റെ 'ഡീഗോ മറഡോണ' എന്ന പേരിലറിയപ്പെടുന്ന മുൻ ഇതിഹാസ താരം എം. പി അബ്ദുൽ ഖാദറിനെ ജില്ലാ ജൂനിയർ ഫുട്ബോൾ ടീമിന്റെ 2017-18 വർഷത്തെ മാനേജരായി തിരഞ്ഞെടുത്തു. മൊഗ്രാൽ സ്പോർട്സ് ക്ലബ് അതിന്റെ നൂറാം 
വാർഷികാഘോഷത്തിന്നു തയ്യാറെടുക്കുന്ന വേളയിൽ തന്നെ അബ്ദുൽ ഖാദറിനെ ഇത്തരമൊരു പദവി തേടി വന്നത് ക്ലബ്ബിനെയും നാട്ടുകാരെയും ഏറെ ആഹ്ലാദത്തിലാക്കി. 
മുൻ ജില്ലാ ക്യാപ്റ്റനും, യൂണിവേഴ്സിറ്റി കൗമുദി താരവുമൊക്കെയായി ശോഭിച്ച വ്യക്തിത്വമായിരുന്നു എം. പി അബ്ദുൽ ഖാദറിന്റേത്. ജില്ലക്കകത്തും പുറത്തും മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിനു വേണ്ടി നിരവധി ടൂർണമെന്റുകളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. ക്ലബ്ബിന്റെ ചരിത്ര നേട്ടത്തിലെ മിക്ക മേജർ ടൂർണ്ണമെന്റുകളിലും എം. പി അബ്ദുൽ ഖാദർ നിർണ്ണായക പങ്ക് വഹിച്ചുരുന്നു. 
എം. പി അബ്ദുൽ ഖാദറിന്റെ അനുഭവ സമ്പത്ത് ജില്ലാ ജൂനിയർ ടീമിന് ഏറെ ഗുണം ചെയ്യുമെന്ന് ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പി. സി ആസിഫ് പറഞ്ഞു. മൊഗ്രാലിലെ കലാ -സാമൂഹ്യ- സാംസ്കാരിക -രാഷ്ട്രീയ രംഗത്തൊക്കെ പ്രവർത്തിച്ചു വരുന്ന എം. പി. എ ഖാദർ നിലവിൽ മൊഗ്രാൽ എം. സി അബ്ദുൽ ഖാദർ ഹാജി ട്രസ്റ്റ് ജോ :കൺവീനർ കൂടിയാണ്. 
keywords: mp, khader, dist, junior, football, manager, news, kumblavartha-com