ലഹരിക്കെതിരെ ബോധവൽക്കരണവുമായി പാവകളി

കാസറഗോഡ് (www.kumblavartha.com 10.11.2017): ചൈൽഡ് പ്രൊട്ടക്ട് ടീമിന്റെ സംസ്ഥാന സമ്മേളന പ്രചാരണാർഥം കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണ പാവകളി സംഘടിപ്പിച്ചു. കാസറഗോഡ് തളങ്കര ജി വി എച്ച് എസ് എസിൽ നടന്ന പരിപാടി കുഞ്ഞിമംഗലം സ്കൂളിലെ അദ്ധ്യാപകൻ ജിനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള കുട്ടികളാണ് അവതരിപ്പിച്ചത്. സി.പി. ടി സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മളിക്കാൽ, ജില്ലാ പ്രസിഡന്റ്‌ സഫറുള്ള ഹാജി, സെക്രട്ടറി മൊയ്‌ദീൻ പൂവടുക്ക, വനിതാ ചെയർപേഴ്സൺ സുജാതാ ടീച്ചർ, വൈസ് പ്രസിഡന്റ്‌ ഹമീദ്, മണ്ഡലം പ്രസിഡന്റ്‌ ഷാഫി ഗോളിയടുക്ക, ഉദുമ മണ്ഡലം ട്രഷറർ ശ്രീധിഷ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. നവംബർ 25, 26 തീയതികളിൽ കാഞ്ഞങ്ങാട് വച്ചാണ് സി .പി.ടി യുടെ സംസ്ഥാന സമ്മേളനം നടക്കുന്നത്.സമ്മേളനത്തിൽ പ്രമുഖ മന്ത്രിമാരുംകൂടാതെ മറ്റു രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ ഉള്ളവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

keywords: drugs, awareness, program, news, kumblavartha-com