കുമ്പളയിൽ കാർഷികാനുകൂല്യങ്ങൾക്ക് അപേക്ഷ നൽകിയ കർഷകർക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നു

കുമ്പള(www.kumblavartha.com 17.11.2017):  ജനകീയാസൂത്രണ പദ്ധതിക്കു കീഴിൽ വിവിധ കാർഷികാനുകൂല്യങ്ങൾക്ക് അപേക്ഷ നൽകിയ കുമ്പള പഞ്ചായത്ത് പരിധിയിലെ കർഷകർക്ക് കുമ്പള കൃഷിയാപ്പീസ് വഴി ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നു. 
തെങ്ങിന് ജൈവവളം, കവുങ്ങിന് ജൈവവളവും ജൈവ കീടനാശിനിയും, പച്ചക്കറികൾക്ക് ജൈവവളം എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളാണ് നിലവിൽ വിതരണം ആരംഭിച്ചിട്ടുള്ളത്. അപേക്ഷ നൽകിയ അർഹരായ കർഷകർ ഉടൻ കൃഷി ഓഫീസുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.
keywords: farmers, kumbla, news, kumblavartha-com