കുമ്പളയിലെ മത്സ്യ വ്യാപാരം മാർക്കറ്റിലേക്ക് മാറ്റുക ഡി.വൈ.എഫ്.ഐ

കുമ്പള(www.kumblavartha.com 25.11.2017): കുമ്പളയിലെ മത്സ്യവ്യാപാരം മാർക്കറ്റിലേക്ക് മാറ്റാൻ പഞ്ചായത്ത് അധികൃതർ തയ്യാറാവണമെന്ന് ഡി വൈ എഫ് ഐ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. മത്സ്യവ്യാപാരം റോഡ് തടസ്സപ്പെടുത്തി നടത്തുന്നത് മൂലം ഇത് വഴി കാൽനട യാത്രയും വാഹന ഗതാഗതവും പൂർണമായും നിലച്ചനിലയിലാണ്. ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതർക്ക് പരാതിനൽകുകയും മാർക്കറ്റ് സുചീകരിക്കുകയും ചെയ്തു വെങ്കിലും വ്യാപാരികൾ മാർക്കറ്റിലേക്ക് മാറാനോ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് അധികൃതരോ തയ്യാറാവുന്നില്ല. ഈ പ്രശ്നത്തിൽ അടിയന്തിര നടപടി സ്വീകരിച്ച് റോഡ് ഗതാഗത യോഗ്യമാക്കി വ്യാപാരം മാർക്കറ്റിലേക്ക് മാറ്റാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട് പോകുമെന്ന് ഡി.വൈ.എഫ്.ഐ കുമ്പള മേഖലാ കമ്മിറ്റി അറിയീച്ചു.