കാസർഗോഡ്(www.kumblavartha.com 20.11.2017): ജില്ലയില്‍ ഈ വര്‍ഷം ഒന്നാം വര്‍ഷ ബിടെക്, എംടെക്, എംസിഎ, പോളിടെക്നിക് (കംപ്യൂട്ടര്‍ സയന്‍സ്), കംപ്യൂട്ടര്‍ സയന്‍സ്, എംബിഎ, എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎച്ച്എംഎസ്, ബിവിഎസ്, അനിമല്‍ ഹസ്ബൻഡറി, ബിആര്‍ക്ക്, എംഫില്‍, പിഎച്ച്ഡി, എംഎസ്സി ഇലക്ട്രോണിക്സ് എന്നീ കോഴ്സുകള്‍ക്ക് പ്രവേശനം നേടിയ ഇ-ഗ്രാന്റ്സ് പദ്ധതി പ്രകാരം ആനുകൂല്യത്തിനര്ഹതയുള്ള പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പ് വാങ്ങുന്നതിന് 25,000 രൂപ വരെ പട്ടികജാതി വികസന വകുപ്പില്‍ നിന്ന് ധനസഹായം നല്‍കും.
മുമ്പ് ലാപ്ടോപ്പ് വാങ്ങുന്നതിന് ആനുകൂല്യം ലഭിച്ചിട്ടില്ലാത്ത പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സ്ഥാപന മേധാവി മുഖാന്തിരം അപേക്ഷ നല്‍കാമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോൺ: 04994-256162 .
keywords: buy, laptop,
keywords: buy, laptop,