കാസര്‍ഗോഡ്(www.kumbalavartha.com 17.11.2017): ജനറല്‍ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ റേഡിയോഗ്രഫറെ നിയമിക്കുന്നു. ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്നോളജിയാണ് യോഗ്യത. കൂടിക്കാഴ്ച 20ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നടത്തും. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
പെന്ഷന് അറിയിക്കണം
തൃക്കരിപ്പൂര്‍: പഞ്ചായത്തിലെ സാമൂഹ്യസുരക്ഷാ പെന്ഷന് കൈപ്പറ്റിക്കൊണ്ടിരിക്കുന്നവരില് കഴിഞ്ഞ ഓണക്കാലത്ത് പെന്ഷന് ലഭിക്കാത്തവര്‍ ഇന്നു വൈകുന്നേരം അഞ്ചിനകം പഞ്ചായത്ത് ഒാഫീസില്‍ അറിയിക്കണം.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം അക്കൗണ്ടന്റ് ഒഴിവ്
കാസര്‍ഗോഡ്(www.kumbalavartha.com 17.11.2017):: ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ ദാരിദ്ര്യലഘൂകരണവിഭാഗത്തിലെ പിഎംജിവൈ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം അക്കൗണ്ടന്റിനെ നിയമിക്കുന്നു.
ബികോം, ഡിസിഎ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മലയാളം ടൈപ്പിംഗ് അഭികാമ്യം. ഉദ്യോഗാര്‍ഥികള്‍ യോഗ്യതയും ജോലി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് അടക്കം അപേക്ഷ 23ന് വൈകുന്നേരം നാലിനകം കാസര്‍ഗോഡ് പിഐയു എക്സിക്യുട്ടീവ് എൻജിനിയര്‍ക്കു സമര്‍പ്പിക്കണം.