കേരളോത്സവം മഞ്ചേശ്വരം പഞ്ചായത്ത് ബ്ലോക്ക്തല ചാമ്പ്യന്മാർ; പുത്തിഗെ രണ്ടാമത്

മഞ്ചേശ്വരം (www.kumblavartha.com 10.11.2017): അഞ്ചു ദിവസങ്ങളിലായി നടന്ന മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കേരളോൽത്സവം സമാപിച്ചു. ഓവറോൾ ചാമ്പ്യന്മാരായ മഞ്ചേശ്വരം പഞ്ചായത്ത് കിരീടം ചൂടി. പുത്തിഗെ പഞ്ചായത്താണ് റണ്ണറപ്പ് ആയത്.
വ്യക്തിഗത ചാമ്പ്യന്മാരായി സീനിയർ ബോയ്സിൽ പുത്തിഗെയുടെ അനുഷ്.എസ്, സീനിയർ ഗേൾസ് മീഞ്ചയുടെ ചൈത്ര സെവേന, പുരുഷവിഭാഗത്തിൽ മഞ്ചേശ്വരത്തിന്റെ ജംഷാദ് നസീറും പുത്തിഗെയുടെ അവിനാഷും പങ്കിട്ടു. വനിതാ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായി പുത്തിഗെയുടെ പുഷ്പയും കിരീടമണിഞ്ഞു.
കലാപ്രതിഭ പട്ടം പുത്തിഗെയുടെ അബ്ദുൽ റഷീദും കലാതിലകപട്ടം പൈവളിഗെയുടെ താഹിറയും കരസ്ഥമാക്കി.
അത്‌ലറ്റിക്‌സ്-ഗെയിംസ്- കലാസാഹിത്യ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവർക്ക് ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാം.
ബ്ലോക്ക് കലോത്സവത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് സർട്ടിഫിക്കറ്റും മൊമന്റോയും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എകെഎം അഷ്‌റഫ് സമാപന യോഗം ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മമത ദിവാകർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മുസ്തഫ ഉദ്യാവർ, പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് തല യൂത്ത് കോ-ഓഡിനേറ്റർമാർ എന്നിവർ സംസാരിച്ചു.
ബി.ഡി.ഒ അബ്ദുല്ല.കെ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് ജി.ഇ.ഒ ഷാഫി പ്രസാദ് നന്ദിയും പറഞ്ഞു.
keywords: manjeshwaram, block, champion, kerlaolsavam, 2017, kumblavartha,com