മള്ളങ്കൈ മർഹൂം അസീസിന്റെ കുടുംബത്തിന് വേണ്ടി "അൽ-ഇഹ്സാൻ" സമാഹരിച്ച അര ലക്ഷം രൂപ "ഉപ്പള കിഡ്നി ഫൗണ്ടേഷന്" കൈമാറി

ഉപ്പള(www.kumblavartha.com 12.11.2017): വാട്സാപ്പ് വെറും സമയകൊല്ലിയാവുന്ന ഈ കാലഘട്ടത്തിൽ "നന്മയ്ക്ക് വേണ്ടി പോരാടുക" എന്ന സന്ദേശവുമായി വാട്സപ്പിലൂടെ തുടങ്ങിയ അൽ ഇഹ്സാൻ കാരുണ്യ പ്രവർത്തനത്തിന്റെ ജൈത്ര യാത്ര തുടരുകയാണ്. നാട്ടിലും വിദേശത്തിയുമുള്ള ഒരു കൂട്ടം യുവാക്കളാണ് അൽ ഇഹ്സാൻ വാട്സാപ്പ് ഗ്രൂപ്പിന്റെ അണിയറ പ്രവർത്തകർ.
മർഹൂം അബ്ദുൾ അസീസിന്റെ കുടുംബത്തെ സഹായിക്കുക എന്ന ലക്ഷ്യത്തൊടെ ഉപ്പള കിഡ്നി ഫൗണ്ടേഷൻ മുന്നോട്ട് വന്നപ്പോൾ തന്നെ നാടിന്റെ പല ഭാഗത്തിലുമുള്ള കുടുംബത്തിന്റെ കണ്ണീരൊപ്പിയ അൽ ഇഹ്സാൻ അസീസിന്റെ കുടുംബത്തിന് വേണ്ടിയും മുന്നിട്ടിറങ്ങി.ഈ സംരഭത്തിന് വേണ്ടി സമാഹരിച്ച തുക ഉപ്പള കിഡ്നി ഫൗണ്ടേഷൻ കമ്മിറ്റി ചെയർമാൻ അബു തമാമും,കൺവീനർ മഹ്മൂദ് കൈകമ്പയും ഏറ്റുവാങ്ങി. അൽ ഇഹ്സാൻ അഡ്മിൻമാരായ സൈനുദ്ദീൻ അട്ക്ക,അസീസ് മെമ്പർമാരായ റഫീഖ് പെരിങ്കടി,ജാവിദ് ഷൈക്ക്,ഖാദർ എം.പി എന്നിവർ സംബന്ധിച്ചു.
keywords: kidney, foundatioin, uppala, news, kumblavartha-com