ബംബ്രാണ അണക്കെട്ട്‌ കൃഷി യോഗ്യമാക്കുക സിപിഐഎം

കളത്തൂർ(www.kumblavartha.com 15.11.2017): ബംബ്രാണ അണക്കെട്ട്‌ ക്രഷി യോഗ്യമാക്കണമെന്ന് ബംബ്രാണ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.സഖാവ്‌ ബാബു ഷെട്ടി നഗർ മൈരളയിൽ നടന്ന സമ്മേളനത്തിൽ ത്യാംപണ്ണ ഷെട്ടി പതാക ഉയർത്തി കെസി മോഹനൻ അദ്യക്ഷത വഹിച്ചു സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം സ:വിപിപി മുസ്‌തഫ ഉദ്ഘാടനം ചെയ്‌തു സമ്മേളനത്തിൽ സ:സികെ രവീന്ദ്രൻ രക്ത സാക്ഷി പ്രമേയവും സ:കുശല ഷെട്ടി അനുശോചന പ്രമേയവും സ:സുബ്രമണ്യൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.സുബ്രമണ്യൻ,സുകേഷ്‌ ഭണ്ടാരി,കുശല ഷെട്ടി,പത്മിനി,എന്നിവർ അടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ദ്രിച്ചു.കുംബള ഏരിയാ സെക്രട്ടറി പി രഘുദേവൻ മാസ്റ്റർ,ഇബ്രാഹീം പുത്തിഗെ,പി മഹ്‌മൂദ്‌,എന്നിവർ സംസാരിച്ചു സുബ്രമണ്യനെ ബംബ്രാണ ലോക്കൽ സെക്രട്ടറിയായും പതിമൂന്ന് അംഗം ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു.കളത്തൂർ ചെക്‌പോസ്റ്റ്‌ കേന്ദ്രീകരിച്ച്‌ നടന്ന റെഡ്‌ വളന്റിയർ പരേടിന്റെ അകംബടിയോടെ ബഹുജന മാർച്ച്‌ കളത്തൂർ ജംക്ഷനിൽ വെച്ച്‌ സിപിഐഎം ഏരിയാ സെക്രട്ടറി പി രഘുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ദു സിപിഐഎം കർണ്ണാടക സംസ്ഥാന കമ്മിറ്റി അംഗം സുനീൽ കുമാർ ബജാൽ ഡിവൈഎഫ്‌ഐ കാസർഗോഡ്‌ ജില്ലാ പ്രസിഡന്റ്‌ ശിവജി വെള്ളിക്കോത്ത്‌ എന്നിവർ മുഖ്യ പ്രഭാശണം നടത്തി സുബ്ബണ്ണ ആൾവ, സിഎ സുബൈർ,പി മഹ്‌മൂദ്‌,ശങ്കറൈ മാസ്‌റ്റർ,എന്നിവർ സംസാരിച്ചു മുസ്ലിം ലീഗിന്റെ വർഗ്ഗീയ രാഷ്ട്രീയം വിട്ട്‌ സിപിഐഎം മായി സഹകരിച്ച്‌ പ്രവർത്തിക്കാൻ തൂരുമാനിച്ച പ്രവർത്തകരെ സ്വീകരിക്കുകയും പഴയക്കാല പ്രവർത്തകരെ ആദരിക്കുകയും ചെയ്‌തു.
keywords: kumba, bombrana, cpm, news, kumblavartha-com