മലർവാടി ടീൻ ഇന്ത്യ കാസർകോട് ജില്ലാതല വിജ്ഞാനോൽസം ലിറ്റിൽ സ്ക്കോളർ 2017

കാഞ്ഞങ്ങാട് ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. എൽപി, യുപി, എച് എസ് വിഭാഗങ്ങളിലായിരുന്നു മൽസരം. എച് എസ് വിഭാഗത്തിൽ ഗൗരി പ്രിയ .ആർ ജി .വി.എച്ച് എസ്.എസ് ഫോർ ഗേൾസ് കാസർകോട്, മുഹമ്മദ് ഹനാൻ ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂൾ, ആര്യ നന്ദ .കെ,ഗവ: ഹൈസ്കൂൾ ബാര, എന്നിവർ യഥാക്രമം ആദ്യ മൂന്ന് സമ്മാനങ്ങൾ നേടി.യു.പി വിഭാഗത്തിൽ സായന്ത് കെ ,ജി.യു.പി.എസ് കരിച്ചേരി ,ശ്രീലക്ഷ്മി സുരേഷ് ,പൂക്കോയ തങ്ങൾ സ്മാരക വൊക്കേഷനൻ ഹയർ സെക്കണ്ടറി സ്കൂൾ കൈക്കോട്ടുകടവ് ,ആയുഷ്.പി ,എ.സി.കണ്ണൻ നായർ സ്മാരക ഗവ. യു.പി സ്കൂൾ മേലാങ്കോട്ട്, എന്നിവർ ആദ്യ മൂന്ന് സമ്മാനങ്ങൾ നേടി , എൽ പി വിഭാഗത്തിൽ അശ്വിൻ .എസ്.നായർ ,ജി.യു.പി.എസ്.കോളിയടുക്കം ,ആനന്ദ് .കെ .അരവിന്ദ് ,എ.സി.കെ .എൻ .എസ് .ജി.യു.പി.എസ്.മേലാങ്കോട്ട് , അർപിത് എം.ദിലീപ് ,എ യു.പി.എസ്, ഉദിനൂർ എന്നിവർ ആദ്യ മൂന്ന് സമ്മാനങ്ങൾ നേടി.
സമാപന സെഷനിൽ മലർവാടി ഏരിയാ കോ ഡിനേറ്റർ ഇബ്രാഹിം മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഡോ :ഹഫീസ് ട്രോഫികൾ വിതരണം ചെയ്തു സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി: പ്രവീണ ആശംസ അർപ്പിച്ച് സംസാരിച്ചു.വിജയിക്കൾക്ക് മാധ്യമം ദിനപത്രം നൽകുന്ന മെഗാ സമ്മാനങ്ങൾ മലർവാടി ജില്ലാ രക്ഷാധികാരി കെ.മുഹമ്മദ് ഷാഫി വിതരണം ചെയ്തു.
ടീൻ ഇന്ത്യാ ജില്ലാ കോഓഡിനേറ്റർ അബ്ദുൽ ലത്വീഫ് കെ.ഐ സ്വാഗതവും മലർവാടി ജില്ലാ കോഡിനേറ്റർ ഇസ്മായിൽ മാസ്റ്റർ നന്ദിയും പറഞ്ഞു.
തശ്രീഫ് ,അസ്മ ചെമ്പരിക്ക , മധുസൂദനൻമാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
keywords: malarvadi, teen, india, news, kumblavartha-com