മഞ്ചേശ്വരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദന്തചികിത്സ വിഭാഗം ഉദ്‌ഘാടനം 19ന്

മഞ്ചേശ്വരം(www.kumbalavartha.com 17.11.2017): മഞ്ചേശ്വരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദന്ത ചികിത്സാലയത്തി​ൻറ ഉദ്ഘാടനം 19ന് രാവിലെ 10ന് മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിക്കും. പി.ബി. അബ്ദുറസാഖ് എം.എൽ.എ അധ്യക്ഷതവഹിക്കും. നാട്ടുകാരുടെ നിരന്തര ആവശ്യമാണ് യാഥാർഥ്യമാകുന്നത്. മഞ്ചേശ്വരം താലൂക്കിൽ നിലവിൽ സർക്കാർ ആശുപത്രികളിലൊന്നിലും ദന്ത ചികിത്സാവിഭാഗം ഇല്ല. പ്രദേശ വാസികൾക്ക് നിലവിൽ ദന്തചികിത്സക്ക് സ്വകാര്യ ആശുപതികൾ മാത്രമാണ് ആശ്രയം.
keywords: manjeshwaram, news, kumblavartha-com