യുവാക്കളുടെ നേതൃത്വത്തിൽ റോഡരികിലെ കാടുകൾ വെട്ടിത്തെളിച്ചു


കുമ്പള (www.kumblavartha.com 22.11.2017): കുമ്പള മാവിനക്കട്ടയിലെ യുവാക്കളാണ് കാടുമൂടി കിടക്കുന്ന റോഡിന്റെ ഇരുവശവും കാട് വെട്ടി ക്ലീൻ ചെയ്തത്. മദ്രസ വിദ്യാർത്ഥികൾ അടകം അനവധി യാത്രക്കാർ ഉപയോഗിക്കുന്ന വഴിയാണ് ഇത്. പഞ്ചായത്തിൽ പല പ്രാവശ്യം അറിയിച്ചിട്ടും യാതൊരു നടപ്പടി സ്വീകരിക്കുന്നതും കാണാതായപ്പോഴാണ് യുവാക്കൾ കാട് വെട്ടാൻ തീരുമാനിച്ചത്. കേടായ സ്ട്രീറ്റ് ലൈറ്റ് നന്നാക്കാനുള്ള നടപെടിയെങ്കിലും പഞ്ചായത്ത്‌ നടപടി സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ മാവിനക്കട്ടയിലെ ഈ യുവാക്കൾ.
keywords: kumbla, mavinakatta, news, kumblavartha-com