കുമ്പളയിലെ മദ്യശാല ജനവാസ കേന്ദ്രത്തിലേക്ക് മാറ്റുന്നത് ചെറുക്കും - നാരായണമംഗലം നാഗരിക ക്രിയാസമിതി

കാസർകോട്(kumbalavartha.com 17.11.2017): കുമ്പള ടൗണിൽ പ്രവർത്തിച്ചിരുന്ന വിദേശ മദ്യശാല ജനവാസകേന്ദ്രമായ നാരായണമംഗലത്തേക്ക് മാറ്റുന്നത് ചെറുക്കുമെന്ന് നാരായണമംഗലം നാഗരിക ക്രിയാസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സുപ്രീംകോടതി ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് കുമ്പള ടൗണിലെ മദ്യശാല മാറ്റാൻ തീരുമാനിച്ചത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നാരായണമംഗലത്തേക്കാണ് മദ്യശാല മാറ്റുന്നത്. ഇതിനെതിരെ ഏപ്രിൽ രണ്ടിന് തുടങ്ങിയ രാപ്പകൽ സത്യഗ്രഹം 228 ദിവസം പിന്നിടുകയാണ്. നാരായണമംഗലത്ത് എ.എൽ.പി സ്കൂളും അംഗൻവാടിയും പ്രവർത്തിക്കുന്നുണ്ട്. മദ്യശാല തുറക്കാൻ ഉദ്ദേശിച്ച കെട്ടിടത്തിൽനിന്ന് 189 മീറ്റർ അകലെയാണ് ഖൻസ വിമൻസ് കോളജ് പ്രവർത്തിക്കുന്നത്. ബസ്സ്റ്റോപ്പും ഈ കെട്ടിടത്തിന് മുന്നിലാണ്. പ്രദേശത്ത് മദ്യശാല തുറക്കാൻ അനുവദിക്കില്ലെന്നും അടുത്ത ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നും ഭാരവാഹികൾ ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സത്യശങ്കര ഭട്ട്, മൂസാബി ചെർക്കള, എം.എ. ലത്തീഫ്, ജയപ്രകാശ് കുമ്പള, ശശിധര പാട്ടാളി എന്നിവർ പെങ്കടുത്തു.
keywords: kumbla, news, latest, updates, kumblavartha-com