പ്രവർത്തന മികവിന് നുസ്രത്ത്‌ ചൗക്കിയുടെ അനുമോദനം

ചൗക്കി(www.kumblavartha.com 15.11.2017): ചൗക്കി കുന്നിൽ വികസനത്തിന്റെ മുഖച്ചായ തന്നെ മാറ്റിമറിക്കുന്ന ചൗക്കി കോൺക്രീറ്റ്‌ റോഡിന്റെ പ്രവർത്തി അഴിമതിരഹിതവും കൃത്തിമരഹിതവുമാക്കാൻ വേണ്ടി രാപ്പകലില്ലാതെ കരാരുകാരന്റെയും ജോലിക്കാരുടെ കൂടേയും നിന്ന് തെറ്റുകൾ ചൂണ്ടിക്കാണിച്ച്‌ കൊണ്ട്‌ നല്ല നിലയിൽ പ്രവർത്തിച്ച സല്ലി ലാഞ്ചിയെയും ക്ലബ്ബ്‌ പ്രസിഡന്റ്‌ മനോജിനേയും നുസ്രത്ത്‌ ജി സി സി കമ്മിറ്റി അനുമോദിച്ചു. നുസ്രത്ത ജി സി സി അംഗം ഇഖ്ബാൽ മദ്രസ വളപ്പിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത്‌ മെമ്പർ എസ്‌ എച്ച്‌ ഹമീദ്‌ ഉപഹാരം നൽകി സംസാരിച്ചു. സാമൂഹിക സാംസ്കാരിക പ്രവർത്തനം സെൽഫിക്കും അവാർഡുകൾക്കും വേണ്ടിയാവരുത്‌ ജന നന്മയ്ക്കും നാടിന്റെ വികസനത്തിനുമായിക്കണമെന്ന് എസ്‌ എച്ച്‌ ഹമീദ് ഓർമ്മപ്പെടുത്തി പൊതുപ്രവർത്തനത്തിന് വേറിട്ട മുഖം നൽകിയ സല്ലി ലാഞ്ചിയെ പ്രത്യേകം അഭിനന്ദിച്ചു. ക്ളബ് പ്രവർത്തകരായ ഷുക്കൂർ മുക്രി, ദാമോദരൻ, റഹീം കടപ്പുറം, ശാക്കിർ എം. എച്, ശകീൽ മദ്രസ വളപ്പ്, സത്താർ കുണ്ടം, നാസി, സിനാൻ, ബിലാൽ, സവാദ്, ഷംസീർ തുടങ്ങിയവർ സംബന്ധിച്ചു. സെക്രെട്ടറി നിസാഫി സ്വാഗതവും ശെയ്ദ് മൂന്നുകണ്ടം നന്ദിയും പറഞ്ഞു.
keywords: nusrath, club, chowki, news, kumblavartha-com