സാഹിത്യവേദിയുടെ പുനത്തിൽ കുഞ്ഞബ്ദുള്ള അനുസ്മരണം 30 ന്

കാസർകോട്(www.kumblavartha.com 25.11.2017): കാസർകോട് സാഹിത്യവേദിയുടെ നേതൃത്വത്തിൽ ജില്ലയിലെ പ്രമുഖ സാഹിത്യ- സാംസ്കാരിക പ്രവർത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് പുനത്തിൽ കുഞ്ഞബ്ദുള്ള അനുസ്മരണം 30 ന് നടത്തും. പുലിക്കുന്നിലുള്ള നഗരസഭാ പാർക്കിൽ വൈകിട്ട് നാല് മണിക്കാണ് പരിപാടി. സാഹിത്യവേദി പ്രസിഡണ്ട് റഹ്മാൻ തായലങ്ങാടി അദ്ധ്യക്ഷത വഹിക്കും.
ഡിസംബർ പതിനഞ്ചിന് കെ എം അഹമ്മദ് അനുസ്മരണം നടത്താനും തീരുമാനിച്ചു. സാഹിത്യവേദി നിർവ്വാഹക സമിതി യോഗം പുനത്തിലിന്റെ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
വൈസ് പ്രസിഡണ്ട് നാരായണൻ പേരിയ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യവേദി സെക്രട്ടറി ജി പുഷ്പാകരൻ ബെണ്ടിച്ചാൽ, പി.എസ് ഹമീദ്,മുജീബ് അഹമ്മദ്, അഷ്റഫലി ചേരങ്കൈ, മധൂർ ഷെരീഫ്, എ, എസ് മുഹമ്മദ് കുഞ്ഞി, പി.ഇ എ റഹ്മാൻ പാണത്തൂർ, ഇബ്രാഹിം ചെർക്കള, അഹമ്മദലി കുമ്പള, സി.എൽ ഹമീദ്, എം.വി.സന്തോഷ്,കെ.എച്ച് മുഹമ്മദ്, കെ.ജി റസാഖ്, റഹീം ചൂരി, എന്നിവർ സംസാരിച്ചു.
keywords: punathil, kunjabdulla, remembrance, kumblavartha