കളഞ്ഞു കിട്ടിയ പേഴ്സ് തിരിച്ചു നൽകി എസ്ഡിപിഐ പ്രവർത്തകൻ മാതൃകയായി

കുമ്പള (www.kumblavartha.com 10.11.2017): കളഞ്ഞു കിട്ടിയ പണവും രേഖകളും അടങ്ങിയ പേഴ്സ് തിരിച്ചു നൽകി കൊടിയമ്മ സ്വദേശിയും എസ്ഡിപിഐ പ്രവർത്തകനുമായ കാസിം മാതൃകയായി. വ്യാഴാഴ്ച രാവിലെ കുമ്പള കഞ്ചിക്കട്ട റോഡിലൂടെ യാത്ര ചെയ്യുമ്പോൾ വഴിയിൽ വീണു കിടക്കുന്ന നിലയിൽ ലഭിച്ച പേഴ്സാണ് ഉടമയെ കണ്ടെത്തി തിരിച്ചു നൽകിയത്. പേഴ്സിൽ രണ്ടായിരം രൂപയും എടിഎം ആധാർ കാർഡ് ഐഡി കാർഡ് അടക്കമുള്ള രേഖകൾ ഉണ്ടായിരുന്നു. ഐഡി കാർഡിലെ അഡ്രസ് വാട്സപ്പിലൂടെ ഷെയർ ചെയ്താണ് ഉടമയായ മൂസ റിയാസിനെ കണ്ടെത്തിയത്. വൈകുന്നേരം ഉടമയെത്തി പേഴ്സ് ഏറ്റു വാങ്ങി. സത്യസന്ധതയോടെ പേഴ്സ് തിരിച്ചേല്പിച്ച കാസിമിനെ എസ്ഡിപിഐ നേതാക്കളും നാട്ടുകാരും അഭിനന്ദിച്ചു.
keywords: purse, lost, were, given, back, kumbla