ജില്ലാ തല ക്വിസ് മത്സരം 25ന്

മൊഗ്രാൽ (www.kumblavartha.com 14.11.2017): എം.എസ്.മൊഗ്രാൽ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 'ഭാഷാ സംഗമ ഭൂമിയിൽ' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് പ്രശ്‌നോത്തിരി. മത്സരം നവംബർ 25ന് രാവിലെ 9:30ന് ജി.വി.എച്.എസ്. എസ്. മൊഗ്രാലിൽ വെച്ചു നടത്തപെടുന്നതാണ്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. 2 പേരടങ്ങിയ ടീമുകൾക്കാണ് മത്സരത്തിൽ പ്രവേശനം . ഒരു സ്ഥാപനത്തെ പ്രതിനീധികരിച് ഒന്നിലധികം ടീമുകൾക്ക് വരാവുന്നതാണ് . പ്രിലിമിനറി റൗണ്ടിൽ നിന്ന് തെരഞ്ഞെടുക്കുന്ന 6 ടീമുകൾക്കായിരിക്കും ഫൈനൽ റൗണ്ടിൽ പ്രവേശനം നൽകുക. ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമുകൾക്ക് പുറമെ ഫൈനലിൽ എത്തുന്ന മുഴുവൻ ടീമിനും ക്യാഷ് അവാർഡ് നൽകുന്നതായിരിക്കും. ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 23ന് രാത്രി 8 മണിക്ക് മുമ്പായി 9633940249 എന്ന വാട്സ് ആപ്പ് നമ്പറിൽ പേരും സ്ഥാപനത്തിന്റെ പേരും വാട്സ് ആപ്പ് ചെയ്യേണ്ടതാണ്.
keywords: quiz, competition, mogral, news, kumbla, kasaragod, news, kumblavartha-com