ഫലജിയൻസ്‌ ഷട്ടിൽ ടൂർണമെന്റിന് ആവേശ കൊടിയിറക്കം

ഒമാൻ (www.kumblavartha.com 10.11.2017): ഫലജിയൻസ്‌ ഷട്ടിൽ ടൂർണമെന്റിന് ആവേശ കൊടിയിറക്കം. കഴിഞ്ഞ ഒരാഴ്ചയായി ഫലജ് ഷട്ടിൽ കോർട്ടിൽ നടന്നുകൊണ്ടിരിക്കുന്ന സെക്കന്റ് ഫലജിയൻസ്‌ ട്രോഫ്യ്ക്കും നാടൻ തട്ടുകട ഫലജ് ക്യാഷ് പ്രൈസിനും വേണ്ടിയുള്ള ടൂർണമെന്റ് സമാപിച്ചു. ആവേശകരമായ ഫൈനൽ മത്സരത്തിൽ ജിനീഷ്- ഷഫീക് ടീം ഫൈസൽ- ഷാനു ടീമിനെ എതിരില്ലാത്ത 2 സെറ്റ്കൾക്ക് പരാജയപ്പെടുത്തി. 100 കണക്കിന് കാണികളുടെ ആവേശകരമായ സപ്പോർട്ട് ടീമുകൾക്ക് പ്രചോദനമായി. ബെസ്റ്റ് പ്ലെയർ ആയി റഷാദ്. ഐക്കൺ യൂത്ത് പ്ലെയർ ആയി യാസിർ കാസറഗോഡ് , സീനിയർ ഫെയർ പ്ലെയർ ആയി സുനിൽ . ബെസ്റ്റ് എന്റെർറ്റൈൻ ടീം ആയി ഷഫീക് - നൗഫൽ എന്നിവരെ തിരഞ്ഞെടുത്തു. ഷമീം- നൗഷാദ്, ഇർഷാദ്-യാസിർ ടീമുകൾ പ്രത്യേക പരാമർശം നേടി. വിജയികൾക്ക് ട്രോഫികൾ റഹീം കരിപ്പൂർ. നവാസ് എംവി സലീം എംവി, കമറുദ്ധീൻ, ബിജു, അഷ്‌റഫ്‌ ദുബായ്, രഞ്ജിത്ത് കോട്ടയം എന്നിവർ വിതരണം ചെയ്തു. രാഹുൽ, ഷംസുഫർസാൻ, രാജീവൻ, ജയേഷ് , സത്താർ ആശംസകൾ അർപ്പിച്ചു. പ്രശസ്ത റഫറി ജഫാർ കളി നിയന്ത്രിച്ചു. കോ ഓർഡിനേറ്റർ അബ്ദുൽ ജബ്ബാർ ദോഹ ട്രാവെൽസ് സ്വാഗതവും ബദ്‌റുദ്ധീൻ നന്ദിയും പറഞ്ഞു.

keywords: shuttle, tournament, news, kumblavartha,com