എസ് കെ എസ് എസ് എഫ് ജില്ല ക്യാമ്പസ് വിംഗ് 'അൽ അസാസ് 'ക്യാമ്പ് ശനിയാഴ്ച

കാസറഗോഡ്(www.kumblavartha.com 11.11.2017): എസ് കെ എസ് എസ് എഫ് ജില്ല കമ്മിറ്റി കീഴ്ഘടകങ്ങളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്ലസടു, ഡിഗ്രി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള അൽ അസാസ് ജില്ല ക്യാമ്പ് നാളെ കാമ്പസ് വിംഗ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാത്രി 7 മണി മുതൽ വിവിധ സെക്ഷനുകളിലായി നുള്ളിപ്പാടി സൈദുബ്നു ഹാരിസ പള്ളിയിൽ നടക്കുമെന്ന് കാമ്പസ് വിംഗ് ജില്ല ഭാരവാഹികൾ അറിയിച്ചു.നേരത്തേ രജിഷ്ടർ ചെയ്ത നൂറോളം പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. കാമ്പസ് ടോക്ക് ക്ലാസിന് കാമ്പസ് വിംഗ് സംസ്ഥാന കോഡിനേറ്റർ ഷബിൻ മുഹമ്മദും മുൻ ചെയർമാൻ ജൗഹറും തസ്കിയ ക്ലാസിന് റസ്സാഖ് ചെന്നൈയും നേതൃത്വം നൽകും. ജില്ലയിൽ നടപ്പിലാക്കേണ്ട ഭാവി പദ്ധതികൾ ക്യാമ്പിൽ ആ വിശ്കരിക്കും. വിവിധ സെക്ഷനുകൾ എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാർ ജില്ല പ്രസിഡന്റ് താജുദ്ധീൻ ദാരിമി ജന.സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉൽഘാടനം ചെയ്യും. മറ്റു ജില്ല ഭാരവാഹികളും കാമ്പസ് വിംഗ് ഭാരവാഹികളും ക്യാമ്പിൽ സംബന്ധിക്കും. ട്രന്റെ, ത്വലബ വിംഗ്, ഇബാദ് തുടങ്ങിയ കീഴ്ഘടകങ്ങളുടെ ക്യാമ്പും സമ്മേള ന ങ്ങളും നടന്നു കഴിഞ്ഞു.
keywords: skssf, district, campus, wing, news, kumblavartha-com