ക്യാമ്പസ് വിസ്ത-2018 സത്താർ മാസ്റ്ററും ഖലീൽ മാസ്റ്ററും ദുബായിൽദുബായ് : ഇരുപത്തിരണ്ടു വർഷമായി കുമ്പളയിലെ വിദ്യാഭ്യാസ മേഖലയിൽ നിറഞ്ഞുനിൽക്കുന്ന, ഉത്തര മലബാറിന്റെ വിദ്യാഭ്യാസ മേഖലകളിലേക്ക് നിരവധി സംഭാവനകൾ അർപ്പിച്ച  കുമ്പള മഹാത്മാ കോളേജിന്റെ യു എ  യി അലുംനി കൂടിച്ചേരലിനായി  കുമ്പള മഹാത്മാ കോളേജ് ഡയറക്റും  പ്രിൻസിപ്പാളുമായ സത്താർ മാസ്റ്റർ കുമ്പളയും മഹാത്മാ കോളേജ് മുൻ ആധ്യാപകനും ഇപ്പോൾ കുമ്പള അക്കാദമി ഡയറക്ടറുമായാ    ഖലീൽ മാസ്റ്ററും , കുമ്പള മഹാത്മാ കോളേജ് വൈസ് പ്രിൻസിപ്പലും മഹാത്മാ കോളേജ് സ്ഥാപകരിലൊരാളുമായ ലത്തീഫ് മാസ്റ്ററും  2018 ജനു 12  ന്  ദുബായ്  സബീൽ പാർക്കിൽ സംഘടിപ്പിക്കുന്ന മഹാത്മാ കോളേജ് പൂർവ്വ അദ്ധ്യാപക വിദ്യാർത്ഥി സംഗമത്തിൽ സംബന്ധിക്കും.

ക്യാമ്പസ് വിസ്റ്റ 2018 എന്ന് നാമാകരണം ചെയ്തിട്ടുള്ള പരിപാടിയിൽ  യു എ ഇ യുടെ വിവിധ ഭാഗങ്ങളിലുള്ള മഹാത്മാ കോളേജിലെ പൂർവ്വ അദ്ധ്യാപകരും വിദ്യാർത്ഥികലുൾപ്പടെ  200 ൽ അധികം പേർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു